എസ്‌ഐആർ ; കേരളത്തിൽ സമയപരിധി 30 വരെയാക്കി
തിരുവനന്തപുരം: കേരളത്തിൽ തീവ്രവോട്ടർപ്പട്ടിക പരിഷ്‌കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട് എതിർപ്പുകളും പരാതികളും അറിയിക്കാനുള്ള സമയപരിധി 30 വരെ നീട്ടി. തീയതി നീട്ടണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതിയും ഇക്കാര്യം തെരഞ്ഞെടുപ്പ് കമീഷനോട് നിർദേശിച്ചിരുന്നു. ഇൗ പശ്‌ചാത്തലത്തിലാണ് പുതിയ തീരുമാനം.വ്യക്തികൾക്കും രാഷ്‌ട്രീയ പാർടികൾക്കും ഇൗ കാലയളവിൽ പരാതികൾ സമർപ്പിക്കാം.ഡിസംബർ 23ന് ആണ് കേരളത്തിൽ കരട് വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചത്. ജനുവരി 22 വരെയാണ് പരാതികളും എതിർപ്പുകളും അറിയിക്കാനുള്ള സമയപരിധി ആദ്യം നിശ്‌ചയിച്ചിരുന്നത്.
