മട്ടന്നൂർ- ഇരിക്കൂര്‍ റോഡില്‍ 20 മുതല്‍ ഗതാഗത നിയന്ത്രണം

Share our post

മട്ടന്നൂർ: മട്ടന്നൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി മരുതായി ഇരിക്കൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നഗരസഭ ട്രാഫിക് കമ്മിറ്റി തീരുമാനിച്ചു.
മട്ടന്നൂര്‍ ബസ്റ്റാന്‍ഡ് ഭാഗത്തുനിന്നും ഇരിട്ടി ഭാഗത്ത് നിന്നും വരുന്ന എല്ലാ ചെറുകിട വാഹനങ്ങളും ജനുവരി 20 മുതല്‍ മൊയ്തു ഹാജി സ്മാരക മിനി ബൈപ്പാസ് റോഡിലൂടെ മാത്രമേ ഇരിക്കൂര്‍ റോഡിലേക്ക് പ്രവേശിക്കാവൂ.

കണ്ണൂര്‍ ഭാഗത്ത് നിന്നു വരുന്ന എല്ലാ വാഹനങ്ങളും കണ്ണൂര്‍ റോഡില്‍ നിന്നു നേരിട്ട് ഇരിക്കൂര്‍ റോഡിലേക്ക് പ്രവേശിക്കണം. തീരുമാനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.നഗരത്തിലെ മറ്റ് ഗതാഗത നിയന്ത്രണങ്ങള്‍ ജനുവരി അവസാനത്തോടെ നടപ്പിലാക്കാനും യോഗം തീരുമാനിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!