രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിൻ ഓടി തുടങ്ങി

Share our post

ന്യൂഡൽഹി: രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഗുവാഹതി- ​കോ​ൽ​ക്ക​ത്ത റൂ​ട്ടി​ലാ​ണ് ട്രെയിൻ സർവീസ് നടത്തുക. 16 കോ​ച്ചു​ക​ളാ​ണ് വ​ന്ദേ ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നി​ലു​ള്ള​ത്. 11 ത്രീ-​ ട​യ​ർ എ​സി കോ​ച്ചു​ക​ൾ, നാ​ല് 2-​ ട​യ​ർ എ​സി കോ​ച്ചു​ക​ൾ, ഒ​രു ഫ​സ്റ്റ് എ​സി കോ​ച്ചു​മുള്ള ട്രെ​യി​നി​ൽ ആ​കെ 823 യാ​ത്ര​ക്കാ​ർ​ക്കു സ​ഞ്ച​രി​ക്കാ​നാ​കും.

സുരക്ഷാകാരണങ്ങളാൽ പരമാവധി 130 കിലോ മീറ്റർ വേഗത്തിൽ മാത്രമാകും ട്രെയിൻ ഓടുക. 180 കിലോ മീറ്റർ വേഗം വരെ കൈവരിക്കാമെങ്കിലും സ്ലീപ്പർ ട്രെയിനുകൾ 130 കിലോമീറ്റർ വേഗത്തിനപ്പുറം കടക്കില്ല. റിസർവേഷൻ എഗെയ്‌ൻസ്‌റ്റ്‌ കാൻസലേഷൻ (ആർഎസി) സംവിധാനവും ഉണ്ടാകില്ല.

വന്ദേഭാരത്‌ സ്ലീപ്പർ തേർഡ്‌ എസി നിരക്ക്‌ കിലോമീറ്ററിന്‌ 2.4 രൂപയും സെക്കൻഡ്‌ എസി നിരക്ക്‌ 3.1 രൂപയും ഫസ്‌റ്റ്‌ എസി നിരക്ക്‌ 3.8 രൂപയുമായിരിക്കും. 400 കിലോ മീറ്റർ ദൂരം വരെയാണ്‌ മിനിമം ചാർജ്‌. തേർഡ്‌ എസിയിൽ 960 രൂപയും സെക്കൻഡ്‌ എസിയിൽ 1240 രൂപയും ഫസ്‌റ്റ്‌ എസിയിൽ 1520 രൂപയുമാണ്‌ മിനിമം ചാർജ്‌. ആയിരം കിലോമീറ്റർ ദൂരം വരെ യഥാക്രമം 2400 രൂപ, 3100 രൂപ 3800 രൂപ എന്നിങ്ങനെയാണ്‌ തേർഡ്‌– സെക്കൻഡ്‌– ഫസ്‌റ്റ്‌ എസി നിരക്കുകൾ. രണ്ടായിരം കിലോമീറ്റർ ദൂരത്തിൽ നിരക്കുകൾ യഥാക്രമം 4800 രൂപ, 6200 രൂപ, 7600 രൂപ എന്നിങ്ങനെയാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!