തൂങ്ങിമരണം മൊബൈലിലൂടെ ജ്യേഷ്ഠനെ കാണിച്ച് അനുജന്‍ ജീവനൊടുക്കി
കാസർഗോഡ്: തൂങ്ങി മരണം മൊബൈലിലൂടെ ജ്യേഷ്ഠനെ കാണിച്ച് അനുജന്‍ ജീവനൊടുക്കി. കര്‍ണ്ണാടക ഷിമോഗ സ്വദേശിയും പുത്തിഗെ പഞ്ചായത്ത് ഓഫീസിന് സമീപം ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ റിസ് വാന്‍ അലി (36 )ആണ് മരിച്ചത്.ഇന്നലെ രാത്രി 10 മണിയോടെ സഹോദരന്‍ ജാഫറിനെ മൊബൈല്‍ ഫോണ്‍ വീഡിയോ കോളിൽ വിളിച്ച റിസ്വാന്‍, ഞാന്‍ മരിക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് കിടപ്പ് മുറിയുടെ ഫാനില്‍ കയര്‍ കഴുത്തില്‍ മുറുക്കി തൂങ്ങി മരിക്കുകയായിരുന്നു.
സഹോദരന്‍ ഉടനെ റിസ് വാന്റെ ഭാര്യ സബീബയെ ഫോണില്‍ വിളിച്ചു വിവരം പറഞ്ഞു. ഭാര്യ കിടപ്പ് മുറിയുടെ വാതില്‍ തുറന്ന് നോക്കിയപ്പോള്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്. ഉടനെ കുമ്പളയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ആമീര്‍ ജാന്‍-പ്യാരി ജാന്‍ ദമ്പതികളുടെ മകനാണ്.
