അധ്യാപികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹതയുണ്ടെന്ന പരാതിയുമായി കുടുംബം

Share our post

പാനൂർ ∙ ചെണ്ടയാട് അധ്യാപികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയുമായി കുടുംബം. ചെണ്ടയാട് മഞ്ഞക്കാഞ്ഞിരം ദീപിക ഗ്രൗണ്ടിന് സമീപം കുനിയിൽ ചമ്പടത്ത് അഷികയാണ് (31) മരിച്ചത്. പാട്യം വെസ്റ്റ് യുപി സ്കൂൾ അധ്യാപികയായിരുന്നു. ഇതേ സ്കൂളിലെ ബസ് ഡ്രൈവർ ആയ ശരത്താണ് ഭർത്താവ്.

പ്രണയ വിവാഹമായിരുന്നു ഇവരുടേത്. വൈവാഹിക പ്രശ്നത്തെത്തുടർന്ന് വിവാഹ മോചനത്തിന് ഒരുങ്ങിയെങ്കിലും പിന്നീട് ഒരുമിച്ച് പോകുകയായിരുന്നു. ശരത്തിന്റെ വീട്ടിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് സംസ്കാരം നടത്തി. തുടർന്നാണ് കുടംബം പരാതിയുമായി പൊലീസിനെ സമീപിച്ചത്. രുദ്രൻ ആണ് അഷികയുടെ മകൻ. അച്ഛൻ: അശോകൻ. അമ്മ : രോഹിണി.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!