പേരാവൂർ സെയ്ന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും യാത്രയയപ്പും
പേരാവൂർ : സെയ്ന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ 73-മത് വാർഷികാഘോഷവും, യാത്രയപ്പ് സമ്മേളനവും നടത്തി. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ഫാദർ മാത്യു തെക്കേമുറി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ, വൈസ് പ്രസിഡന്റ് ബൈജു വർഗീസ്, പേരാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ കെ. എ.രജീഷ്, പ്രിൻസിപ്പൾ കെ. വി.സെബാസ്റ്റ്യൻ, വിരമിക്കുന്ന പ്രഥമധ്യാപകൻ സണ്ണി.കെ. സെബാസ്റ്റ്യൻ,പഞ്ചായത്ത് അംഗം ആശ ബിജു, സ്കൂൾ അസി. മാനേജർ ഫാദർ പോൾ മുണ്ടക്കൽ,പി ടിഎ പ്രസിഡന്റ് സിബി കുമ്പുക്കൽ, സൗമ്യ ജോമി, ടി.അഭിഷേക് രാജ്, അൽന മരിയ ജിമ്മി, ജാൻസൺ ജോസഫ് എന്നിവർ പ്രസംഗിച്ചു.
