പേരാവൂരിൽ സ്ഥിരം സമിതി തിരഞ്ഞെടുപ്പിൽ ട്വിസ്റ്റ്; ആരോഗ്യ-വിദ്യാഭ്യാസ സമിതി അധ്യക്ഷയെ നറുക്കെടുപ്പിൽ തീരുമാനിക്കും

Share our post

പേരാവൂർ: പേരാവൂർ ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതികളിലേക്ക് നടന്ന ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് പൂർത്തിയാവാത്ത സാഹചര്യത്തിൽ വ്യാഴാഴ്ച രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടത്തി. ചൊവ്വാഴ്ച നടന്ന ഒന്നാം ഘട്ടത്തിൽ വികസനം, ക്ഷേമം, ആരോഗ്യ-വിദ്യാഭ്യാസം എന്നീ സ്ഥിരം സമിതികളിലേക്ക് വനിതാ സംവരണ സീറ്റുകളിൽ എൽഡിഎഫ് അംഗങ്ങൾ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ, ആരും നാമനിർദേശപത്രിക സമർപ്പിക്കാത്തതിനാൽ ധനകാര്യ സ്ഥിരം സമിതിയിലെ വനിതാസംവരണ സീറ്റിലെ തിരഞ്ഞെടുപ്പ് വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

രണ്ടാം ഘട്ടത്തിലും ആരും നാമനിർദേശ പത്രിക നല്കാത്തതിനാൽ വരണാധികാരിയുടെ നിർദേശപ്രകാരം ഭരണസമിതിയംഗങ്ങളിലൊരാൾ കോൺഗ്രസ് അംഗം ജൂബിലി ചാക്കോയുടെ പേര് നിർദേശിക്കുകയും എൽഡിഎഫ് അംഗങ്ങൾ കൂടി പിന്തുണച്ചതോടെ ജൂബിലി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതിയിൽ ഇരു മുന്നണികളുടെയും രണ്ട് പേർ വീതമുള്ളതിനാൽ നറുക്കെടുപ്പിലൂടെ അധ്യക്ഷയെ തിരഞ്ഞെടുക്കും.  ആരോഗ്യ-വിദ്യാഭ്യാസ സമിതിയിൽ കോൺഗ്രസ് ജൂബിലി ചാക്കോയെ പരിഗണിച്ചിരുന്നെങ്കിലും ധനകാര്യ സമിതിയിലേക്ക് എൽഡിഎഫ് അംഗം ജൂബിലിയെ നിർദേശിക്കുകയും എൽഡിഎഫ് അംഗങ്ങളുടെ കൂടി പിന്തുണയോടെ ജൂബിലി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തത്കോൺഗ്രസ് തന്ത്രങ്ങൾക്കേറ്റ തിരിച്ചടിയായി.

ഇതോടെ സ്ഥിരം സമിതികളിലേക്കുള്ള മറ്റംഗങ്ങളെയും തിരഞ്ഞെടുത്തു.

ധനകാര്യം: കെ.എ.രജീഷ്, ജൂബിലി ചാക്കോ, ആശാമാത്യു, ബേബി സോജ.

വികസനം: ഷീബ ഗോപിനാഥ്, കെ.ജെ.ജോയിക്കുട്ടി, രാധിക ജോസ്, രാജു ജോസഫ്.

ക്ഷേമകാര്യം: കെ.പി.അബ്ദുൾ റഷീദ്, സി.യമുന, ശാനി ശശീന്ദ്രൻ, സുരേഷ് ചാലാറത്ത്.

ആരോഗ്യ-വിദ്യാഭ്യാസം: റാണി ടോമി, കെ.കെ.സ്മിത, എം.എസ്.രാഖിമോൾ, കെ.അംബുജാക്ഷൻ.

ധനകാര്യ  സ്ഥിരം സമിതിയിൽ കെ.എ.രജീഷും വികസനത്തിൽ ഷീബ ഗോപിനാഥും ക്ഷേമകാര്യത്തിൽ കെ.പി.അബ്ദുൾ റഷീദും അധ്യക്ഷരാവും. ആരോഗ്യ-വിദ്യാഭ്യാസ സമിതിയിൽ നറുക്കെടുപ്പിലൂടെ തിങ്കളാഴ്ച അധ്യക്ഷയെ തിരഞ്ഞെടുക്കും.എൽഡിഎഫിലെ റാണി ടോമിയും ലീഗിലെ കെ.കെ.സ്മിതയുമാണ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!