പുൽപ്പള്ളിയിൽ സ്ഥിരം സമിതി തിരഞ്ഞെടുപ്പിൽ യുഡിഎഫ്-ബിജെപി സഖ്യം; പാർട്ടി തീരുമാനമെന്ന് യുഡിഎഫ് അംഗം

Share our post

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളി പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ യുഡിഎഫ്- ബിജെപി സഖ്യം. സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ബിജെപിയും യുഡിഎഫും പരസ്പരം വോട്ട് ചെയ്തു. എല്‍ഡിഎഫ് 9, യുഡിഎഫ് 8, ബിജെപി 4 എന്നിങ്ങനെയായിരുന്നു കക്ഷിനില. വികസന കാര്യം, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ യുഡിഎഫ് പിന്തുണയോടെ 12 വോട്ടുകള്‍ നേടി ബിജെപി പ്രതിനിധികള്‍ വിജയിക്കുകയായിരുന്നു.

കോണ്‍ഗ്രസ് നേതാവ് എം ടി കരുണാകരന്‍ ബിജെപിയുമായി സഖ്യമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പാര്‍ട്ടിനിര്‍ദേശം അനുസരിച്ചാണ് ബിജെപിക്ക് വോട്ട് ചെയ്തതെന്നും കരുണാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് സഖ്യതീരുമാനം അറിയിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് നടക്കാനിരിക്കുന്ന ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ നിന്ന് മുസ്‌ലിം ലീഗ് പ്രതിനിധികള്‍ വിട്ടുനില്‍ക്കുമെന്നാണ് സൂചന.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!