ഡീപോൾ കോളേജ് എൻഎസ്എസ് യൂണിറ്റ് സ്നേഹഭവനത്തിന്റെ താക്കോൽ കൈമാറി

Share our post

എടത്തൊട്ടി : ഡീപോൾ കോളേജ് എൻഎസ്എസ് യൂണിറ്റ് ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ ധനസഹായത്തോടെ കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ നേതൃത്വ ത്തിൽ നിർമ്മിച്ച സ്നേഹഭവനത്തിന്റെ താക്കോൽ സമർപ്പണം നടന്നു. ഡോ.വി.ശിവദാസൻ എംപി താക്കോൽ കൈമാറി ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാദർ ഡോ. പീറ്റർ ഓരോത്ത് അധ്യക്ഷനായി. വീട് വെക്കാൻ സ്ഥലം നൽകിയ ജോസഫ് കുന്നുമ്പുറത്ത്, റോസമ്മ ജോസഫ് എന്നിവരെ ആദരിച്ചു. ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഡീപോൾ കോളേജ് നിർമിച്ച ആറാമത്തെ വീടിന്റെ താക്കോലാണ് ഇന്ന് കൈമാറിയത്. ചടങ്ങിൽ പി. കെ. സിദ്ധാർഥ്, എബ്രഹാം ജോർജ്, മാനേജർ ഫാദർ ജോർജ് പൊട്ടയിൽ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!