ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫർ കെ ഗോപകുമാർ വാഹനാപകടത്തിൽ മരിച്ചു
തിരുവനന്തപുരം: ചന്ദ്രിക ദിനപ്പത്രത്തിന്റെ ചീഫ് ഫോട്ടോഗ്രാഫർ കെ ഗോപകുമാർ (58) വാഹനാപകടത്തിൽ മരിച്ചു. ഗോപകുമാർ സഞ്ചരിച്ചിരുന്ന ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
തിരുവനന്തപുരത്തെ ഓഫീസിലേക്ക് വരുന്ന വഴി കാരയ്ക്കാമണ്ഡപത്തിനു സമീപമാണ് അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ബിന്ദുവിനും പരിക്കേറ്റു.
