കെവിവിഇഎസ് പേരാവൂർ യൂണിറ്റിന്റെ ജനപ്രതിനിധികൾക്കുള്ള സ്വീകരണം ബുധനാഴ്ച
പേരാവൂർ: വ്യാപാരി വ്യവസായി എകോപന സമിതി പേരാവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് ബുധനാഴ്ച സ്വീകരണം നൽകും. പേരാവൂർ ബ്ലോക്ക് പഞ്ചായത്തിലേക്കും പേരാവൂർ ഗ്രാമപ്പഞ്ചായത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ ജനപ്രതിനിധികൾക്കുമാണ് രാവിലെ 11ന് റോബിൻസ് ഹാളിൽ സ്വീകരണം നൽകുന്നത്.
