പേരാവൂർ കൊട്ടംചുരം മഖാം ഉറൂസ് ഞായറാഴ്ച സമാപിക്കും
പേരാവൂർ: കൊട്ടംചുരം മഖാം ഉറൂസ് ഞായറാഴ്ച സമാപിക്കും. സമാപന സദസ് മൂസ മൗലവി ഉദ്ഘാടനം ചെയ്യും. മുനീർ ഹുദവി വിളയിൽ മുഖ്യ പ്രഭാഷണം നടത്തും. ദിഖർ ദുആ മജ്‌ലിസിന് ശൈഖുന ചെറുമോത്ത് ഉസ്താദ് നേതൃത്വം നൽകും. വൈകിട്ട് നാലിന് അന്നദാനം.
വെള്ളിയാഴ്ച രാത്രി നടന്ന ചടങ്ങ് കാക്കയങ്ങാട് റെയ്ഞ്ച് പ്രസിഡന്റ് അബ്ദുൾ അസീസ് ഫൈസി ഉദ്ഘാടനം ചെയ്തു. ശമീർ അഷ് റഫി കാട്ടാമ്പള്ളി പ്രഭാഷണം നടത്തി. യു.വി.റഹീം അധ്യക്ഷനായി. കൊളവംചാൽ അബു ഖാലിദ് മസ്ജിദ് കൺവീനർ വി.കെ.റഫീഖ് , അരിപ്പയിൽ മുഹമ്മദ് ഹാജി, നവാസ് വലിയേടത്ത്, പി.കെ.ഹാരിസ്, സി.കെ.മുസ്തഫ, കെ.കെ.സിദ്ദിഖ് എന്നിവർ സംസാരിച്ചു.
