ഇ ചലാന്‍ അദാലത്ത് 24 ന്
കണ്ണൂർ: മോട്ടോര്‍ വാഹന വകുപ്പും കണ്ണൂര്‍ സിറ്റി പോലീസും സംയുക്തമായി നടത്തുന്ന ഇ ചലാന്‍ അദാലത്ത് ഡിസംബര്‍ 24 ന് തലശ്ശേരി ആര്‍ ടി ഓഫീസിനോട് ചേര്‍ന്നുള്ള ഹാളില്‍ നടക്കും. പല കാരണങ്ങളാല്‍ ചലാന്‍ അടയ്ക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. എടിഎം, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് വഴിയോ യുപിഐ ആപ്പ് വഴിയോ ആണ് പിഴ അടയ്ക്കാന്‍ സാധിക്കുക. ഫോണ്‍: 9188963113.
