പി. പ്രഹ്ലാദൻ കോളയാട് പഞ്ചായത്ത് പ്രസിഡന്റാവും
കോളയാട് : പി. പ്രഹ്ലാദൻ കോളയാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റാവും. സിപിഎം പേരാവൂർ ഏരിയാ കമ്മറ്റിയിലാണ് തീരുമാനം. 15അംഗ പഞ്ചായത്ത് ഭരണ സമിതിയിൽ എട്ട് എൽ ഡി എഫ് അംഗങ്ങളും ഏഴ് യുഡിഎഫ് അംഗങ്ങളുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. സിപിഎം പേരാവൂർ ഏരിയാ കമ്മിറ്റി അംഗമാണ് പ്രഹ്ലാദൻ.