ഹമ്മോ! 24 ജിബി റാം, 200 എംപി ക്യാമറ, 7000 എംഎഎച്ച് ബാറ്ററി എന്നിവയുമായി റിയൽമി 16 പ്രോ പ്ലസ് വരുന്നു

Share our post

ന്യൂഡൽഹി :റിയൽമി 16 പ്രോ സീരീസിന്‍റെ ഹൈ-എൻഡ് മോഡലിനെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ചോർന്നു. പുതിയ റിയൽമി സീരീസിൽ റിയൽമി 16 പ്രോ, റിയൽമി 16 പ്രോ+ എന്നിങ്ങനെ രണ്ട് സ്‌മാർട്ട്‌ഫോൺ മോഡലുകൾ ഉൾപ്പെടും എന്നാണ് റിപ്പോർട്ടുകൾ.റിയൽമി 16 പ്രോ സീരീസിന്‍റെ രണ്ട് മോഡലുകളിലും മെച്ചപ്പെട്ട ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി സവിശേഷതകള്‍ ഉണ്ടായിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. എങ്കിലും കമ്പനി പ്രത്യേകമായി സ്പെസിഫിക്കേഷനുകൾ വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോൾ, റിയൽമി 16 പ്രോ+ 5ജി-യുടെ ചൈനീസ് വേരിയന്‍റ് ഒരു സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇത് വരാനിരിക്കുന്ന ഫോണിന്‍റെ പ്രധാന സവിശേഷതകൾ വെളിപ്പെടുത്തുന്നു.RMX5130 എന്ന മോഡൽ നമ്പറുള്ള ഒരു റിയൽമി ഫോൺ ചൈനയിലെ TENAA സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ലിസ്റ്റിംഗ് അനുസരിച്ച്, 2800 x 1280 പിക്സൽ റെസല്യൂഷനുള്ള വലിയ 6.8 ഇഞ്ച് അമോലേഡ് ഡിസ്പ്ലേ ആയിരിക്കും റിയൽമി 16 പ്രോ+ ഫോണിൽ ഉണ്ടാകുക.ഡിവൈസിന്‍റെ പിൻഭാഗത്ത് 200 എംപി പ്രൈമറി ക്യാമറയും 8-മെഗാപിക്‌സൽ അൾട്രാവൈഡ് ലെൻസും 50-മെഗാപിക്സൽ ടെർഷ്യറി സെൻസറും ഉണ്ടായിരിക്കും. ഫോണിന് 3.5X ഒപ്റ്റിക്കൽ സൂമും ഉണ്ടെന്ന് പറയപ്പെടുന്നു. 50-മെഗാപിക്സൽ സെൽഫി ക്യാമറയും ഇതിലുണ്ടാകാം. അതേസമയം ടിപ്‌സ്റ്റർ അഭിഷേക് യാദവ് (@yabhishekhd) അവകാശപ്പെടുന്നത് ഈ മോഡൽ നമ്പർ ഇന്ത്യയിലും ഉടൻ പുറത്തിറങ്ങാൻ പോകുന്ന റിയൽമി 16 പ്രോ+ 5ജി-യുടേതാണ് എന്നാണ്.ചൈനയിൽ, റിയൽമി 16 പ്രോ+ 5ജി-യിൽ 1.5K (1,280×2,800 പിക്സലുകൾ) റെസല്യൂഷനും, 120 ഹെര്‍ട്‌സ് വരെ റീഫ്രെഷ് നിരക്കും, 1.07 ബില്യൺ നിറങ്ങളുമുള്ള 6.8 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയും സജ്ജീകരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. 2.8GHz പീക്ക് ക്ലോക്ക് സ്പീഡുള്ള ക്വാൽകോമിന്‍റെ ഒക്‌ടാ കോർ സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്‌സെറ്റ് ഇതിന് കരുത്ത് പകരും. ഇത് ആൻഡ്രോയ്‌ഡ് 16-ലും പ്രവർത്തിക്കും.ഫോണിനായി മൂന്ന് ഒഎസ് അപ്‌ഗ്രേഡുകളും നാല് സുരക്ഷാ അപ്‌ഡേറ്റുകളും വാഗ്‌ദാനം ചെയ്യുമെന്ന് സൂചനയുണ്ട്. വരാനിരിക്കുന്ന റിയൽമി 16 പ്രോ+ 5ജി-യിൽ 6850 എംഎഎച്ച് ബാറ്ററി ഉണ്ടായിരിക്കാം. ഇത് 7,000 എംഎഎച്ച് സെല്ലായി എത്തിയേക്കാം.റിയൽമി 16 പ്രോ+ 5ജി-യുടെ മുൻവശത്ത്, ഒരു ഹോൾ പഞ്ച് ഡിസ്പ്ലേ കട്ടൗട്ടിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന 50-മെഗാപിക്‌സൽ സെൽഫി ക്യാമറ ഉണ്ടായിരിക്കാം.ഈ സ്‍മാർട്ട്‌ഫോണിൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്‍റ് സ്‌കാനറും ഫേസ് ഡിറ്റക്ഷൻ ഫീച്ചറും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഓൺബോർഡ് സെൻസറുകളുടെ പട്ടികയിൽ ഗ്രാവിറ്റി സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ലൈറ്റ് സെൻസർ എന്നിവ ഉൾപ്പെടാം. ഫോണിന്റെ അളവുകൾ 162.45 x 76.27 x 8.49mm ആണെന്നും അതിന്‍റെ ഭാരം 203 ഗ്രാം ആണെന്നും പറയപ്പെടുന്നു. കമ്പനി ഔദ്യോഗിക സവിശേഷതകൾ വെളിപ്പെടുത്തിയിട്ടില്ല, പക്ഷേ വിശദാംശങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!