കൈതപ്രത്ത് മോഷണം; സ്വര്‍ണവളകളും നവരത്‌നമോതിരവും കവര്‍ന്നു

Share our post

പരിയാരം: ഒന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണ വളകളും നവരത്‌ന മോതിരവും മോഷ്ടിച്ചതായി പരാതി. കൈതപ്രത്തെ തെക്കെ കണ്ണപുരം ഇല്ലത്തെ ദേവികയുടെ പരാതിയിലാണ് കേസ്. നവംബര്‍ 30 ന് രാത്രി 9.30 നും ഡിസംബര്‍ 1 ന് രാവിലെ 11.30നും ഇടയില്‍ മോഷണം നടന്നതായാണ് പരാതിയില്‍ പറയുന്നത്. വീട്ടിലെ മുറിയില്‍ അലമാരയില്‍ സൂക്ഷിച്ചതായിരുന്നു സ്വര്‍ണ വളകളും നവരത്‌ന മോതിരവും. മൂന്നര ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു. ദേവികയുടെ മകന്റെ കുട്ടിയുടെ ചോറൂണിന് കര്‍ണാടകയിലെ ദാവണ്‍ഗരെയില്‍ നിന്ന് വന്ന പത്തംഗ ബന്ധുക്കളെ സംശയിക്കുന്നതായാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ഇത് പ്രകാരം പരിയാരം പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.ജെ.വിനോയിയുടെ നേതൃത്വത്തില്‍ പോലീസ് കര്‍ണാടക ഭാഷ അറിയാവുന്നവരുടെ സഹായത്താല്‍ ഇവരെ ചോദ്യം ചെയ്തുവെങ്കിലും മോഷണവുമായി ഇവര്‍ക്ക് ബന്ധമില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് പോലിസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!