കുളമ്പുരോഗ നിയന്ത്രണം: ചർമമുഴരോഗ പ്രതിരോധ കുത്തിവയ്പ്പ്
കണ്ണൂർ: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി കുളമ്പുരോഗ പ്രതിരോധകുത്തിവയ്പ്പ് ഏഴാംഘട്ടം ചർമമുഴ രോഗ പ്രതിരോധ കുത്തിവയ്പ്പ് മൂന്നാം ഘട്ടം ക്യാമ്പയിൻ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എസ് അനിൽകുമാർ ഉദ്ഘാടനംചെയ്തു. ചീഫ് വെറ്ററിനറി ഓഫീസർ സി പി ധനഞജയൻ, ഡെപ്യൂട്ടിഡയറക്ടർ ഡോ. എം വിനോദ്കുമാർ, ജില്ലാ കോ ഓഡിനേറ്റർ ഡോ. പി ഷൈജി, പ്രൊജക്ട് ഓഫീസർ ഡോ. കെ വി സന്തോഷ്കുമാർ, ഡെപ്യൂട്ടി ഡയറക്ടർ ആർഡിഡിഎൽ ഡോ. പി കെ പദ്മരാജ് ,അസി. പ്രൊജക്ട് ഓഫീസർമാരായ ഡോ. ഇ അനിൽകുമാർ, ഡോ. കിരൺ വിശ്വനാഥ്, ഡോ. എ ദീപ, ജില്ലാ എപ്പിഡെമിയോളജിസ്റ്റ് നിതിന കെ ബാബുരാജ്, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ മീര എന്നിവർ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി 136 വാക്സിനേഷൻ സ്ക്വാഡുകൾ ക്ഷീരകർഷകരുടെ വീടുകളിലെത്തി പശു, എരുമ, കിടാവ് എന്നിവയ്ക്ക് സൗജന്യ കുത്തിവയ്പ്പ് നൽകും. നാല് മാസത്തിനുതാഴെ പ്രായമായ കിടാവ് ,ഏഴു മാസത്തിന് മുകളിൽ ഗർഭമുള്ള ഉരുക്കൾ എന്നിവയെ കുളമ്പുരോഗ കുത്തിവയ്പ്പിൽനിന്ന് ഒഴിവാക്കും. എരുമകൾക്ക് കുത്തിവയ്പ്പ് എടുക്കേണ്ടതില്ല.
