ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ് പ്രോഗ്രാമിന് അപേക്ഷിക്കാം

Share our post

കണ്ണൂര്‍: ബിരുദധാരികളായ യുവതീ-യുവാക്കള്‍ക്ക് കണ്ണൂര്‍ ജില്ലാ ഭരണകൂടത്തോടൊപ്പം പ്രവര്‍ത്തിക്കുന്നതിനുള്ള അവസരമൊരുക്കി ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ് പ്രോഗ്രാം (ഡിസിഐപി). ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിക്കാനും അതുവഴി സര്‍ക്കാര്‍ സംവിധാനത്തെക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാട് നേടുന്നതിനും ഔദ്യോഗിക, വ്യക്തിഗത വികാസത്തിനും ഡിസിഐപി വഴി ഒരുക്കും. ഇന്റേണ്‍ഷിപ്പിന്റെ ഭാഗമാകാന്‍ താത്പര്യമുള്ളവര്‍ https://tinyurl.com/dcipknrbatch6 ലിങ്കില്‍ ഡിസംബര്‍ 22 നകം ഓണ്‍ലൈനായി അപേക്ഷിക്കണം. പ്രായപരിധി 2025 ഡിസംബര്‍ ഒന്നിന് 30 വയസ്സ്. നാല് മാസമാണ് ഇന്റേണ്‍ഷിപ്പിന്റെ കാലാവധി. സ്‌റ്റൈപ്പന്റ് ഉണ്ടായിരുക്കുന്നതല്ല. വിശദ വിവരങ്ങള്‍ ലിങ്കില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9497715811, 0497-2700243 നമ്പറുകളിലോ dcknr.ker@nic.in എന്ന ഇമെയിലിലോ ബന്ധപ്പെടാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!