ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം
കണ്ണൂർ :കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും കമ്പ്യൂട്ടറോൺ ട്രൈനിംഗ് സൊല്യൂഷനും സംയുക്തമായി ഭിന്നശേഷിക്കാർക്കായി നടപ്പിലാക്കുന്ന ‘സൗജന്യ മൊബൈൽ ഫോൺ ചിപ്പ് ലെവൽ സർവീസ്’ കോഴ്സിന്റെ രണ്ടാം ബാച്ചിലേക്ക് അപേക്ഷിക്കാം. https://docs.google.com/forms/d/1mXlm7JrkVk5jaAr_6UtSEC588P_YxtKQphcFLvAcC0U/edit ഗൂഗിൾ ഫോം വഴി ഡിസംബർ 31ന് വൈകിട്ട് 5 വരെ അപേക്ഷ സമർപ്പിക്കാം. ആധാർ കാർഡ്, UDID/ ഭിന്നശേഷി സർട്ടിഫിക്കറ്റ്, SSLC സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: https://www.hpwc.kerala.gov.in/, https://computronsolutions.com, 0471 2347768
