റബർ ബോർഡിൻ്റെ പദ്ധതികളിലേക്ക് അപേക്ഷിക്കാം
കണ്ണൂർ: റബർ ബോർഡിൻ്റെ വിവിധ പദ്ധതികളിലേക്ക് 19 വരെ അപേക്ഷിക്കാം. ഈ വർഷം റബർ മരങ്ങളിൽ റെയ്ൻ ഗാർഡ് ചെയ്തതിനും ആവർത്തനക്കൃഷിയോ പുതുകൃഷിയോ നടത്തിയതിനും റബർ ബോർഡിൽ നിന്നുള്ള ധനസഹായത്തിന് 19 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള തീയതി നവംബർ 17 ആയിരുന്നു. ഇതാണു നീട്ടിയത്. വിവരങ്ങൾക്ക്:
www.rubberboard.gov.in.
