വി.പി.താല റോഡ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു
പേരാവൂർ : മുരിങ്ങോടിയിൽ എംഎൽഎ ഫണ്ടുപയോഗിച്ച് കോൺക്രീറ്റ് ചെയ്ത വി.പി.താല റോഡ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വിഎം.രഞ്ജുഷ അധ്യക്ഷയായി. ഷക്കീൽ അരയാക്കൂൽ,പേരാവൂർ പഞ്ചായത്ത് നിയുക്ത മെമ്പർമാരായ സുരേഷ് ചാലാറത്ത്, കെ. കെ.അംബുജാക്ഷൻ, കെ. കെ.സ്മിത എന്നിവർ സംസാരിച്ചു.
