ഇരിട്ടി റോഡിൽ നവീകരിച്ച ബെസ്റ്റ് ബേക്കറി പ്രവർത്തനം തുടങ്ങി
പേരാവൂർ: ബെസ്റ്റ് ബേക്കറിയുടെ നവീകരിച്ച സ്ഥാപനം പഴയ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തനം തുടങ്ങി. യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ ഉദ്ഘാടനം ചെയ്തു. പുതുശേരിയിൽ നിന്നുള്ള നിയുക്ത പഞ്ചായത്തംഗം കെ.കെ.അംബുജാക്ഷൻ, വ്യാപാരി നേതാക്കളായ കെ.കെ.രാമചന്ദ്രൻ, ഷബി നന്ത്യത്ത്, കെ.എം.ബഷീർ, എസ്.ബഷീർ, വി.കെ.രാധാകൃഷ്ണൻ, പ്രവീൺ കാറാട്ട്,ബേക്കറി ഓണേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജൂബി ടേസ്റ്റിപാർക്ക്, ഗഫൂർ കാട്ടുമാടം, സലാം പാണമ്പ്രോൻ തുടങ്ങിയവർ സംബന്ധിച്ചു.
