നിലാമുറ്റം മഖാം ഉറൂസ് ഇന്ന് തുടങ്ങും
ഇരിക്കൂർ: ഇരിക്കൂർ നിലാമുറ്റം മഖാം ഉറൂസ് ഇന്ന് തുടങ്ങും. 25-ന് സമാപിക്കും. ഇന്ന് വൈകീട്ട് നാലിന് ചപ്പാരപ്പടവ് വി. മുഹമ്മദ് മുസ്‌ലിയാർ ഉദ്ഘാടനം നിർവഹിക്കും. റഹ്മാനിയ ദർസ് മാനേജിങ് കമ്മറ്റി പ്രസിഡൻ്റ് കെ ടി സിയാദ് ഹാജി പതാക ഉയർത്തും. അബ്ദുൽ റഷീദ് ദാരിമി അധ്യക്ഷനാകും. ഡിസംബർ 24 വരെ തുടരുന്ന മതപ്രഭാഷണ പരമ്പരകളിൽ മുനീർ ഹുദവി വിളയിൽ, പാണക്കാട് റാജിഹ് അലി ശിഹാബ് തങ്ങൾ എന്നിവർ പ്രഭാഷണം നടത്തും. 24-ന് ഉച്ചയ്ക്ക് മുതൽ അന്നദാനവും 25ന് അസർ നമസ്കാരാനന്തരം കൂട്ട സിയാറത്തും നടക്കും. കൂട്ടസിയാറത്തിന് പി പി ഉമർ മുസ്‌ലിയാർ നേതൃത്വം നൽകും.
