കോളയാട്ട് കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനവും പൊതുയോഗവും
കോളയാട് : കോൺഗ്രസിന്റ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകർത്തതിലും പ്രവർത്തകരെ അക്രമിച്ചതിലും പ്രതിഷേധിച്ച് കോളയാട് ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കെപിസിസി അംഗം അഡ്വ. വി. പി. അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. കെ. എം. രാജൻ അധ്യക്ഷനായി. റോയ് പൗലോസ്, സാജൻ ചെറിയാൻ , അഷ്റഫ് തവരക്കാടൻ , സി. ജെ. ജോസ് എന്നിവർ സംസാരിച്ചു.
