കേന്ദ്രം വിലക്കിയ മുഴുവന്‍ ചിത്രങ്ങളും ഐഎഫ്എഫ്കെയില് പ്രദര്‍ശിപ്പിക്കും, നിര്‍ദേശിച്ച് മന്ത്രി സജി ചെറിയാന്
ന്യൂഡൽഹി :കേന്ദ്രം വിലക്കിയ മുഴുവന്‍ ചിത്രങ്ങളും ഐഎഫ്എഫ്കെയില് പ്രദര്‍ശിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാന്. മുന്‍ നിശ്ചയപ്രകാരമുള്ള മുഴുവന്‍ ചിത്രങ്ങളും മുടക്കമില്ലാതെ പ്രദര്‍ശിപ്പിക്കണമെന്ന് ചലച്ചിത്ര അക്കാദമിക്ക് മന്ത്രി സജി ചെറിയാന് നിര്‍ദേശം നല്കി. കേന്ദ്രസര്‍ക്കാരിന്റേത് ജനാധിപത്യവിരുദ്ധ സമീപനമാണെന്നും മന്ത്രി പറഞ്ഞു. കൊല്‍ക്കത്ത മേളയില്‍ പ്രതിസന്ധി ഉണ്ടായപ്പോള്‍ മമത ബാനര്‍ജി എല്ലാ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. സമാനമായ നിലപാട് സ്വീകരിക്കാനാണ് സര്‍ക്കാര്‍ അക്കാദമി ചെയര്മാന് നിര്‍ദേശം നല്‍കിയത്. അതേസമയം, ഐഎഫ്എഫ്കെയില് ഇനി പ്രദര്‍ശനാനുമതി കിട്ടേണ്ടിയിരുന്നത് 15 ചിത്രങ്ങള്‍ക്ക് ആയിരുന്നു. നേരത്തെ, 19 ചിത്രങ്ങളുണ്ടായിരുന്നുവെങ്കിലും 4 എണ്ണത്തിന് അനുമതി ലഭിച്ചിരുന്നു.
