മണ്ഡലപൂജ;26, 27 തീയതികളിലെ വെർച്വൽക്യു ബുക്കിങ് തുടങ്ങി

Share our post

പത്തനംതിട്ട :ശബരിമല മണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളായ 26 നും 27നും ഉള്ള വെർച്വൽക്യു ബുക്കി ങ് തുടങ്ങി. പ്രധാന ദിവസങ്ങൾ ഒഴികെ മണ്ഡല- മകരവിളക്കു തീർഥാടന കാലത്തെ വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായി. ഇതിൽ മണ്ഡല കാലത്തെ പ്രധാന ചടങ്ങായ തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന നടക്കുന്ന 26നും മണ്ഡലപൂജ ദിവസമായ 27നും ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ്ങാണ് ഇന്നലെ വൈകിട്ട് തുടങ്ങിയത്. 26ന് 30,000, 27ന് 35,000 പേർക്കു മാത്രമാണ് വെർച്വൽക്യൂ അനുവദിച്ചിട്ടുള്ളത്. രണ്ട് ദിവസവും 5000 പേർക്ക് സ്പോട് ബുക്കിങ് വഴിയും ദർശനമുണ്ട്. sabarimalaonline.org എന്ന സൈറ്റിലാണ് വെർച്വൽക്യു ബുക്കു ചെയ്യേണ്ടത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!