പലയിടത്തും പണിമുടക്കി വോട്ടിംഗ് യന്ത്രം

Share our post

തളിപ്പറമ്പ് :മുനിസിപാലിറ്റിയിലെ വാർഡ് 31 ൽ വോട്ടിങ്ങ് യന്ത്രം തകരാറിലായി. കൊട്ടാരം യു പി സ്കൂ‌ളിലെ വോട്ടിങ്ങ് യന്ത്രമാണ് തകരാറിലായത്. വോട്ടർമാർ 2 മണിക്കൂറായി ക്യൂവിൽ.

പയ്യന്നൂർ രാമന്തളി പഞ്ചായത്ത് മൂന്നാം വാർഡിൽ വോട്ടിങ് യന്ത്രം പണിമുടക്കി. ഗവൺമെന്റ് മാപ്പിള യു പി സ്‌കൂളിലെ പോളിംഗ് ബൂത്തിലാണ് വോട്ടിംഗ് യന്ത്രം പണിമുടക്കിയത്.

*പഴയങ്ങാടി മാടായിയിൽ വോട്ടിങ് യന്ത്രം പണിമുടക്കി. മാടായി ഗവ ഐ ടി ഐയിലെ പോളിംഗ് ബൂത്തിലാണ് വോട്ടിംഗ് യന്ത്രം പണിമുടക്കിയത്. 45 മിനുട്ടോളം വോട്ടെടുപ്പ് വൈകി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!