തറാൽ ഹംസ ഹാജിയുടെ നിര്യാണത്തിൽ പ്രസ് ക്ലബ് അനുശോചിച്ചു
പേരാവൂർ: ചന്ദ്രിക ലേഖകനും പേരാവൂർ പ്രസ് ക്ലബ് വൈസ്.പ്രസിഡന്റുമായിരുന്ന തറാൽ ഹംസ ഹാജിയുടെ നിര്യാണത്തിൽ പ്രസ് ക്ലബ് യോഗം അനുശോചിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് നാസർ വലിയേടത്ത് അധ്യക്ഷനായി. സെക്രട്ടറി അനൂപ് നാമത്ത്, ഖജാഞ്ചി സജി ജോസഫ്, കെ.ആർ.തങ്കച്ചൻ, സജേഷ് നാമത്ത്, ബബീഷ് ബാലൻ, ദീപു കക്കാടൻകണ്ടി, ധോണിഷ് ചാക്കോ എന്നിവർ സംസാരിച്ചു.
