പേരാവൂരിന്റെ സമഗ്ര മാറ്റം ലക്ഷ്യം; എൻഡിഎ പ്രകടന പത്രിക

Share our post

പേരാവൂർ: പഞ്ചായത്തിനെ വികസനത്തിന്റെ പുതിയ തലത്തിലേക്ക് ഉയർത്താനുള്ള കർമ്മപദ്ധതികൾ തയ്യാറാക്കിയതായും ഭരണം ലഭിച്ചാൽ വാഗ്ദാനങ്ങൾ മുഴുവൻ നിറവേറ്റുമെന്നും എൻഡിഎ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

പേരാവൂർ ടൗൺ ആധുനിക രീതിയിൽ മോടിപിടിപ്പിക്കൽ, ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ശാസ്ത്രീയമായ പാർക്കിങ്ങ്, ഗ്രാമീണ റോഡുകൾ ഉൾപ്പെടെ എല്ലായിടത്തും ഉന്നത നിലവാരത്തിൽ ടാർ/കോൺക്രീറ്റ്, ടൗണിലെ കെട്ടിടങ്ങളുടെ വാടക ഏകീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമാവശ്യമായ നടപടികൾ, പഞ്ചായത്ത് പരിധിയിൽ ഭക്ഷണ സാധനങ്ങൾക്ക് വില ഏകീകരണം എന്നിവ നടപ്പാക്കും.

ടൗണിൽ സ്ത്രീ സൗഹൃദ മാതൃകാ ശൗചാലയം, ഉന്നത വിദ്യാഭ്യാസ സ്ഥാപനം,യുപിഎസ്സി-സിവിൽ സർവീസ് പരിശീലന കേന്ദ്രം, പരമ്പരാഗത തൊഴിൽ സംരക്ഷണം എന്നിവക്ക് മുൻഗണന നൽകും. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡ് അംഗത്വം, പെൻഷൻ, മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യം എന്നിവ ഉറപ്പാക്കും. ആശാ വർക്കർമാർക്ക് സൗജന്യ സർക്കാർ ഇൻഷുറൻസ് , ഹരിത കർമ്മ സേനക്ക് ‘ഇൻസ്പയർ’ ഹെല്ത്ത് ഇൻഷുറൻസ് പരിരക്ഷയും സൗജന്യ വാർഷിക ആരോഗ്യ പരിശോധനയും ഉറപ്പാക്കും.

ആശാവർക്കർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ സേനാംഗങ്ങൾ എന്നിവർക്ക് ഗ്രാന്റ്, മുഴുവൻ വാർഡിലും പാർപ്പിടം, വൈദ്യുതി കുടിവെള്ളം എന്നിവ യാഥാർഥ്യമാക്കും. കർഷകർ നേരിടുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം, കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ പഞ്ചായത്തിന് ലഭിച്ചിട്ടുള്ള അധികാരം കർശനമായി നടപ്പിലാക്കും.

കർഷകർക്ക് ആഴ്ച ചന്തകൾ , പട്ടികജാതി/പട്ടികവർഗ കോളനികൾക്ക്പ്രത്യേക പാക്കേജുകളും പദ്ധതികളും, അത്യാധുനിക കായിക പരിശീലന കേന്ദ്രങ്ങൾ,കുട്ടികൾക്ക് പാർക്ക്, ധീര ജവാൻ നായ്ക്ക് അനിൽ കുമാറിന് സ്മാരകം, പഞ്ചായത്ത്മെമ്പർമാരുടെ ഓഫീസുകൾ ജനസേവന കേന്ദ്രങ്ങൾ എന്നിവ നടപ്പിലാക്കും.

പത്രസമ്മേളനത്തിൽ എൻഡിഎ നേതാക്കളായ കൂട്ട ജയപ്രകാശ്, സി.ആദർശ് മുരിങ്ങോടി, പ്രജിത്ത് ചാലാറത്ത്, ടി.എസ്.ഷിനോജ്, പി.കെ.ആനന്ദൻ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!