ട്രാവൽ ഏജന്റ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം
കണ്ണൂർ: കണ്ണൂർ ഡിസ്ട്രിക്ട് ട്രാവൽ ഏജൻ്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം നടത്തി. കെ. സുധാകരൻ എം.പി ഉദ്ഘടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അമീറലി തങ്ങൾ അധ്യക്ഷത വഹിച്ചു. മറ്റു ഭാരവാഹികളായ അഫ്സൽ കായക്കൂൽ, മുസമ്മിൽ പുല്ലൂപ്പി, ഷഫീക് മന്ന എന്നിവർ സംസാരിച്ചു. കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണന തുടരുകയാണെന്ന് ആരോപിച്ച സമ്മേളനം പോയിന്റ് ഓഫ്
കോൾ പദവി നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
