ഓപ്‌ഷൻ നൽകിയില്ലെങ്കിലും മുതിർന്നവർക്ക് ലോവർ ബർത്ത്‌, വന്ദേഭാരതിൽ വീൽച്ചെയർ; പരിഷ്‌കാരങ്ങളുമായി റെയില്‍വേ

Share our post

ന്യൂഡൽഹി: 45 വയസ്സിനുമുകളിലുള്ള സ്ത്രീകൾക്കും വയോധികർക്കും ലോവർ ബർത്ത് മുൻഗണന നൽകുമെന്ന്‌ റെയിൽവേ. ടിക്കറ്റെടുക്കുമ്പോൾ ഓപ്ഷൻ നൽകിയില്ലെങ്കിലും ഇവർക്ക്‌ ലോവർ ബർത്ത് നൽകാനാണ് തീരുമാനം. സ്ലീപ്പർ ക്ലാസിൽ ഓരോ കോച്ചിലും ഏഴുവരെ ബർത്തുകളും തേഡ് എസിയിൽ ഓരോ കോച്ചിലും അഞ്ചുവരെ ബർത്തുകളും സെക്കൻഡ് എസിയിൽ നാലുവരെ ബർത്തുകളും മുൻഗണനാക്രമത്തിൽ നൽകുമെന്ന് കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഗർഭിണികൾക്കും ആനുകൂല്യം ലഭിക്കും. ഭൂരിഭാഗം മെയിൽ/എക്സ്‌പ്രസ് ട്രെയിനുകളിൽ ഭിന്നശേഷിക്കാർക്കും സ്ലീപ്പറിൽ നാലുബെർത്തുകൾ(രണ്ട്‌ ലോവർ, രണ്ട്‌ മിഡിൽ) തേഡ്‌ എസിയിൽ നാല്‌ ബർത്തുകൾ, സെക്കൻഡ്‌ സിറ്റിങ്ങിൽ നാലുസീറ്റുകൾ എന്നിവ അനുവദിക്കും. വന്ദേഭാരത് ട്രെയിനുകളിൽ ആദ്യത്തെയും അവസാനത്തെയും കോച്ചുകളിൽ വീൽച്ചെയർ സൗകര്യവും ഭിന്നശേഷിസൗഹൃദ ശൗചാലയങ്ങളും ഒരുക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!