പേരാവൂരിൽ ബിജെപി സ്വതന്ത്ര സ്ഥാനാർഥിയുടെ പ്രചരണ ബോർഡ് കീറി നശിപ്പിച്ച നിലയിൽ
പേരാവൂർ: പഞ്ചായത്തിലെ വെള്ളർവള്ളി വാർഡിൽ മത്സരിക്കുന്ന എൻഡിഎ സ്വതന്ത്ര സ്ഥാനാർഥി പ്രീതിലതയുടെ തിരഞ്ഞെടുപ്പ് പ്രചരണ ബോർഡ് സമൂഹ വിരുദ്ധർ കീറി നശിപ്പിച്ചതായി പരാതി. ശ്മശാനം റോഡ് കവലയിൽ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ച ബോർഡാണ് നശിപ്പിച്ചത്. പേരാവൂർ പോലീസിൽ പരാതി നല്കി. മുൻ സിപിഎം പ്രവർത്തകയായിരുന്ന പ്രീതിലത പാർട്ടി വിട്ടാണ് എൻഡിഎ സ്വതന്ത്രയായി മത്സരിക്കുന്നത്.
