എസ് ഐ ആര്‍ ഡിജിറ്റലൈസേഷന് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു
കണ്ണൂര്‍:സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ പൂര്‍ത്തിയാക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഡിസംബര്‍ 11 വരെ കാലാവധി നീട്ടി നല്‍കിയ സാഹചര്യത്തില്‍ എസ് ഐ ആര്‍ ഡിജിറ്റലൈസേഷന്‍ സുഗമമാക്കുന്നതിന് ജില്ലയില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ ഏഴ് വരെ നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ഫോമുകള്‍ ശേഖരിക്കുന്നത് പൂര്‍ത്തീകരിച്ച ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ക്യാമ്പുകളിലെത്തി ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാക്കാവുന്നതാണ്. ഡിസംബര്‍ 11 വരെയും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കും. ബി.എല്‍.ഒ മാരെ സഹായിക്കുന്നതിനായി ബൂത്തടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ബി.എല്‍.ഒ മാര്‍ക്ക് എന്യുമറേഷന്‍ ഫോം ശേഖരിക്കല്‍ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമെങ്കില്‍ വാഹനസൗകര്യം ക്യാമ്പില്‍ ലഭ്യമാക്കും. എസ് ഐ ആര്‍ മാപ്പിംഗ്, ഡിജിറ്റൈസേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് കളക്ടറേറ്റില്‍ രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം 5.30 വരെ കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നതാണ്. (കോള്‍ സെന്റര്‍ നമ്പര്‍ : 9495648250). കൂടാതെ രാത്രി ഏഴ് മുതല്‍ എട്ടുമണി വരെ ബി.എല്‍.ഒ മാര്‍ക്ക് സംശയ നിവാരണത്തിനായി ഓണ്‍ലൈന്‍ ക്ലാസ് നടത്തും. ജില്ലയില്‍ എസ് ഐ ആര്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ബി.എല്‍.ഒ മാര്‍ക്ക് സഹായകരമാകുന്ന തരത്തില്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ അറിയിച്ചു.
