പേരാവൂരിൽ എൻഡിഎ സ്ഥാനാർഥികളുടെ റോഡ് ഷോ
പേരാവൂർ: എൻഡിഎ സ്ഥാനാർഥികൾ പേരാവൂരിൽ റോഡ്‌ഷോ നടത്തി. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച് ടൗൺ ചുറ്റി തെരുവിൽ സമാപിച്ചു. ബിജെപി പേരാവൂർ മണ്ഡലം പ്രസിഡന്റ് ബേബി സോജ, ജനറൽ സെക്രട്ടറി സി.ആദർശ് മുരിങ്ങോടി, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രജിത്ത് ചാലാറത്ത്, ജനറൽ സെക്രട്ടറി ടി.എസ്.ഷിനോജ്, നേതാക്കളായ സുരേഷ് നന്ത്യത്ത്, സുധീഷ് തെരു, ആർ.ഉഷ എന്നിവർ നേതൃത്വം നല്കി.
