തദ്ദേശ തിരഞ്ഞെടുപ്പ് ;ജില്ലാ പഞ്ചായത്ത് കൗണ്ടിങ്ങ് ഏജന്റുമാരുടെ നിയമനത്തിന് 12 വരെ അപേക്ഷ നല്‍കാം

Share our post

കണ്ണൂര്‍: ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ വോട്ട് എണ്ണുന്നതിലേക്കായി നിയമിക്കേണ്ട കൗണ്ടിങ്ങ് ഏജന്റുമാരുടെ അപേക്ഷ മാത്രമേ ജില്ലാ പഞ്ചായത്ത് വരണാധികാരിയായ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടതുള്ളൂവെന്ന് ജില്ലാ പഞ്ചായത്ത് ഉപവരണാധികാരി അറിയിച്ചു. ജില്ലാ പഞ്ചായത്തിലേക്കുള്ള മറ്റ് കൗണ്ടിങ്ങ് ഏജന്റുമാരുടെ നിയമനത്തിനായി അതാത് ബ്ലോക്ക് പഞ്ചായത്ത് വരണാധികാരികള്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൗണ്ടിങ്ങ് ഏജന്റുമാരുടെ നിയമനത്തിനായുള്ള അപേക്ഷകള്‍ ഡിസംബര്‍ 12 ന് വൈകുന്നേരം നാല് മണിവരെ സ്വീകരിക്കും. വോട്ടെണ്ണല്‍ ദിവസം സ്ഥാനാര്‍ഥി, തിരഞ്ഞെടുപ്പ് ഏജന്റ്, സ്ഥാനാര്‍ഥിയുടെ കൗണ്ടിങ്ങ് ഏജന്റ്, വോട്ടെണ്ണലുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരപ്പെടുത്തിയ വ്യക്തികള്‍ എന്നിവര്‍ക്കു മാത്രമേ കൗണ്ടിങ്ങ് ഹാളില്‍ പ്രവേശനമുണ്ടായിരിക്കുകയുള്ളൂ. വോട്ടെണ്ണല്‍ ദിവസം വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 500 മീറ്റര്‍ ചുറ്റളവില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുവാന്‍ പാടുള്ളതല്ല. വരണാധികാരിയില്‍ നിന്നും ലഭിക്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ചവര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളു. കൗണ്ടിങ്ങ് ഹാളില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കുന്നതല്ല. മൊബൈല്‍ ഫോണുകള്‍ കൗണ്ടിങ്ങ് ഹാളിന്റെ പ്രവേശന കവാടത്തില്‍ ഇതിനായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ പക്കല്‍ നല്കി കൈപ്പറ്റ് രശീതി വാങ്ങണമെന്നും ജില്ലാ പഞ്ചായത്ത് ഉപവരണാധികാരി അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!