വോട്ട് ചെയ്യാന്‍ 13 തിരിച്ചറിയല്‍ രേഖകള്‍

Share our post

തിരുവനന്തപുരം :ഡിസംബര്‍ 11-ന് നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച 13 തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഫോട്ടോ ഐ.ഡി. (ഇലക്ടേഴ്സ് ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് – എപിക്) കാര്‍ഡാണ് പ്രധാന തിരിച്ചറിയല്‍ രേഖ. എന്നാല്‍, ഇത് കൈവശമില്ലാത്തവര്‍ക്കും വോട്ട് ചെയ്യുന്നതിനായി മറ്റ് 12 അംഗീകൃത രേഖകള്‍ കൂടി ഉപയോഗിക്കാവുന്നതാണ്.

വോട്ട് ചെയ്യുന്നതിനായി അംഗീകരിച്ചിട്ടുള്ള രേഖകള്‍

ആധാര്‍ കാര്‍ഡ്
പാന്‍ കാര്‍ഡ്
ഡ്രൈവിങ് ലൈസന്‍സ്
പാസ്പോര്‍ട്ട്
ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് (യു.ഡി.ഐ.ഡി. കാര്‍ഡ്)
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും അവരുടെ തൊഴില്‍സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ (Service Identity Cards)
ഫോട്ടോ പതിച്ച ബാങ്ക്/പോസ്റ്റ് ഓഫീസ് പാസ് ബുക്കുകള്‍
തൊഴില്‍ മന്ത്രാലയം നല്‍കുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്
എന്‍.പി.ആര്‍.- ആര്‍.ജി.ഐ. നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്
പെന്‍ഷന്‍ രേഖ
എം.പി./എം.എല്‍.എ./ എം.എല്‍.സി.മാര്‍ക്കുള്ള ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ തൊഴില്‍ കാര്‍ഡ്

ഈ 13 രേഖകളില്‍ ഏതെങ്കിലും ഒന്ന് കൈവശമുള്ളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ തങ്ങളുടെ വോട്ടവകാശം രേഖപ്പെടുത്താം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!