ഇലക്ട്രോണിക് വോട്ടിങ് മെഷിനുകള്‍ വിതരണം ചെയ്തു

Share our post

കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീന്റെ വിതരണോദ്ഘാടനം തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ നിര്‍വഹിച്ചു. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവര്‍ത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളാണ് കണ്ണൂരിലെ ഗോഡൗണിൽ നിന്നും തിരഞ്ഞെടുപ്പ് പൊതു നിരീക്ഷക ആര്‍ കീര്‍ത്തിയുടെ സാന്നിധ്യത്തില്‍ കലക്ടർ ആദ്യ ദിനം വിതരണം ചെയ്തത്. എടക്കാട്, ഇരിട്ടി, പാനൂർ, പയ്യന്നൂർ, ഇരിക്കൂർ ബ്ലോക്കുകളിലേക്കായി 950 കണ്‍ട്രോള്‍ യൂണിറ്റും 2850 ബാലറ്റ് യൂണിറ്റും വിതരണം ചെയതു. തലശ്ശേരി, ശ്രീകണ്ഠാപുരം, തളിപ്പറമ്പ്, പയ്യന്നൂർ, ആന്തൂർ, കൂത്തുപറമ്പ്, പാനൂർ, ഇരിട്ടി മുൻസിപ്പാലിറ്റികളിലേക്കുമായി 430 വീതം കണ്‍ട്രോള്‍ യൂണിറ്റും ബാലറ്റ് യൂണിറ്റും വിതരണം ചെയ്തു.
കണ്ണൂർ കോർപ്പറേഷനിലേക്ക് 200 കണ്‍ട്രോള്‍ യൂണിറ്റും 200 ബാലറ്റ് യൂണിറ്റുമാണ് വിതരണം ചെയ്തത്. അസിസ്റ്റന്റ് കലക്ടര്‍ എഹ്തെദ മുഫസിര്‍, എഡിഎം കലാ ഭാസ്‌കര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.കെ. ബിനി, തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!