ശബരിമല കയറുന്നതിനിടെ കാസർകോട് സ്വദേശിയായ മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ചു
പത്തനംതിട്ട: ശബരിമല കയറ്റത്തിനിടെ കാസര്‍കോട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. ഉദുമ സ്വദേശി ബാലകൃഷ്ണന്(63) ആണ് മരിച്ചത്. എമര്‍ജന്‍സി മെഡിക്കല്‍ സെന്റര്‍ അഞ്ചിന് മുന്പില് കുഴഞ്ഞുവീണ മധ്യവയസ്കന് സിപിആര്‍ നല്‍കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പമ്പാ ആശുപത്രിയില്‍ എത്തിച്ചു.
