സ്ത്രീസുരക്ഷാ പദ്ധതി: അപേക്ഷ കെ-സ്മാർട്ടിലൂടെ
കണ്ണൂർ:നിർധന കുടുംബങ്ങളിലെ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം ലഭിക്കുന്ന പ്രത്യേക സുരക്ഷ പദ്ധതിയിൽ കെ സ്മാർട്ടിലൂടെ ഓൺലൈനായി അപേക്ഷിക്കാം. പോർട്ടലിലെ പെൻഷൻ പ്ലാറ്റ്ഫോമിൽ ഇതിനുള്ള അപേക്ഷ സജ്ജമാക്കാൻ ഇൻഫർമേഷൻ കേരള മിഷനെ ചുമതലപ്പെടുത്തി. സാമൂഹ്യക്ഷേമ പദ്ധതികളിൽ ഗുണഭോക്താക്കൾ അല്ലാത്ത ട്രാൻസ് വിമൺ അടക്കമുള്ള, എഎ വൈ (മഞ്ഞ കാർഡ്), പി എച്ച് എച്ച് (മുൻഗണന വിഭാഗം പിങ്ക് കാർഡ്) വിഭാഗത്തിൽ പെട്ടവർക്കാണ് അവസരം.
