എസ്.ഐ.ആർ സമയപരിധി നീട്ടി; ഫോമുകൾ സമർപ്പിക്കാൻ കൂടുതൽ സാവകാശം
തിരുവനന്തപുരം: എസ്.ഐ.ആറിന്റെ സമയപരിധി നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. എസ്.ഐ.ആറിന്റെ ഫോമുകൾ സമർപ്പിക്കാനുള്ള സമയപരിധി ഒരാഴ്ച നീട്ടിയിട്ടുണ്ട്. ഇതോടെ എനുമറേഷൻ ഫോമുകൾ ഡിസംബർ 11നുള്ളിൽ നൽകിയാൽ മതിയാകും. ഡിസംബർ 16നാവും കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക. ഫെബ്രുവരി 14ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.
