എസ്ഐആർ ഫോം അപ് ലോഡ് ചെയ്തോയെന്ന് പരിശോധിക്കാം
കണ്ണൂർ: തീവ്ര വോട്ടർപട്ടിക പുതുക്കൽ ഭാഗമായി ബിഎൽഒ പൂരിപ്പിച്ച ഫോം കൃത്യമായാണോ അപ് ലോഡ് ചെയ്തത് എന്ന് പരിശോധിക്കാൻ വോട്ടർമാർക്ക് അവസരം. voters.eci.gov.in വെബ്സൈറ്റിൽ എസ് ഐ ആർ 2026 എന്നതിൽ ‘ഫിൽ എന്യൂമറേഷൻ ഫോം’ എന്ന ഭാഗത്താണ് പരിശോധിക്കാവുന്നത്. ഇതിനായി വോട്ടർ ഐഡിയും ഒടിപിയും ഉപയോഗിച്ച് ലോഗിൻ ചെയ്യാം. ഹോം പേജിൽ നിന്ന് വീണ്ടും ‘ഫിൽ എന്യൂ മറേഷൻ ഫോം’ ഓപ്ഷൻ എടുക്കുക. സംസ്ഥാനം തെരഞ്ഞെടുത്ത് വീണ്ടും വോട്ടർ ഐഡി നമ്പർ നൽകുന്നതോടെ ഫോം ബിഎൽഒ നൽകിയിട്ടുണ്ടോ എന്ന് മനസിലാക്കാം. തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും മൊബൈൽ നമ്പറും ലിങ്ക് ചെയ്തിരിക്കണം എന്ന നിബന്ധനയുണ്ട്.
