കുനിത്തല ശ്രീനാരായണ ഗുരു മഠം പ്രതിഷ്ഠാദിന വാർഷികാഘോഷം
പേരാവൂർ: കുനിത്തല ശ്രീനാരായണ ഗുരു മഠം പ്രതിഷ്ഠാദിന വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനം മഠം പ്രസിഡന്റ് പി.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. മാതൃസമിതി പ്രസിഡന്റ്ചന്ദ്രമതി അധ്യക്ഷയായി. വി.കെ.സുരേഷ് ബാബു പ്രഭാഷണം നടത്തി. മാക്കുറ്റി ശിവൻ, കെ.കെ.മോഹൻദാസ് , വി ബാബു, സുജിത്ത് മങ്ങാടൻ, പ്രമീള ബാബു, വി.രവീന്ദ്രൻ എന്നിവർ സംസാരിച്ചു. സംസ്ഥാന കായിക മേളയിൽ സ്വർണം നേടിയ ഉല്ലാസ് അംഗജനെയും ജില്ലാ കായിക മേളയിൽസ്വർണ്ണം നേടിയ സാരംഗ് സനീഷിനെയും ആദരിച്ചു.
