മികച്ച അധ്യാപകനുള്ള അവാര്‍ഡ് കൊട്ടിയൂര്‍ സ്വദേശി ഗിരീഷ് കുമാര്‍ ഏറ്റുവാങ്ങി
കൊട്ടിയൂര്‍: സൗത്ത് ഇന്ത്യന്‍ സിനിമ ടെലിവിഷന്‍ അക്കാദമിയുടെ ഈ വര്‍ഷത്തെ മികച്ച അധ്യാപകനുള്ള അവാര്‍ഡ് കൊട്ടിയൂര്‍ സ്വദേശി ഗിരീഷ് കുമാറിന് ലഭിച്ചു.ചെട്ടിയാംപറമ്പ് ഗവണ്മെന്റ് യുപി സ്കൂള്‍ പ്രഥമ അധ്യാപകനായിരുന്നു ഗിരീഷ് കുമാര്‍ ഈ കഴിഞ്ഞ മെയ് 31നാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ പ്രശസ്ത പിന്നണിഗായകന്‍ ജി വേണുഗോപാലും പ്രശസ്ത കവി മുരുകന് കാട്ടാക്കടയും ചേര്‍ന്ന് അവാര്‍ഡ് ഗിരീഷ് കുമാറിന് സമ്മാനിച്ചു.
