കണ്ണൂർ സർവകലാശാല വാർത്ത-അറിയിപ്പുകൾ
സർവകലാശാല 2025 പ്രവേശനം പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ പ്രോഗ്രാം രജിസ്ട്രേഷൻ കാർഡ് 25 മുതൽ സർവകലാശാല വെബ്സൈറ്റിൽ Academic Private Registration Print registration card എന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
എൻറോൾമെൻ്റ് നമ്പർ ലഭിച്ചവർക്ക് കെ റീപ് സോഫ്റ്റ്‌വെയർ വഴി ഡിസംബർ ഒമ്പത് മുതൽ ആരംഭിക്കുന്ന കോഴ്സ്/പരീക്ഷ രജിസ്ട്രേഷന് തങ്ങളുടെ എബിസി ഐഡി സർവകലാശാല വെബ്സൈറ്റിലെ Academic Private Registration ABCID Entry ലിങ്കിൽ നിന്ന് 25 മുതൽ 30 വരെ അപ്ലോഡ് ചെയ്യാം.
▫️മൂന്നാം സെമസ്റ്റർ ബികോം (2019- 2023 അഡ്മിഷൻ) നവംബർ 2025 സെഷൻ പ്രായോഗിക പരീക്ഷ മൂന്നാം സെമസ്റ്റർ ബി കോം (2019 -2023 അഡ്‌മിഷൻ) നവംബർ 2025 സെഷൻ പ്രായോഗിക പരീക്ഷ (BCOM Introduction to Computers and Networks) 26-ന് ആറ് പരീക്ഷ സെൻ്ററുകളിലായി നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.
സെൻ്ററുകൾ: ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസ് തോട്ടട, കുണിയ കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ് കോളേജ്, മേരി മാതാ ആർട്‌സ് ആൻഡ് സയൻസ് കോളേജ് മാനന്തവാടി, സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നിക്കൽ സ്റ്റഡീസ് തളിപ്പറമ്പ്, സെന്റ് ജോസഫ്‌സ് കോളേജ്, പിലാത്തറ, നിർമലഗിരി കോളേജ് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസ് കൂത്തുപറമ്പ്
▫️അഫിലിയറ്റഡ് കോളേജിലെ ഒന്നാം സെമസ്റ്റർ ഇൻ്റ് ഗ്രേറ്റഡ് എം എസ് സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (റെഗുലർ, സപ്ലിമെൻ്ററി, ഇംപ്രൂവ്‌മെൻ്റ്) ഒക്ടോബർ 2025 പരീക്ഷയുടെ ഹാൾ ടിക്കറ്റും നോമിനൽ റോളും വെബ്സൈറ്റിൽ.
▫️25ന് തുടങ്ങുന്ന ഒന്നാം സെമസ്റ്റർ എം എസ് സി കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഒക്ടോബർ 2025 (റഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെൻ്ററി) പരീക്ഷകളുടെ ഹാൾ ടിക്കറ്റുകളും നോമിനൽ റോളുകളും വെബ്സൈറ്റിൽ. ഹാൾ ടിക്കറ്റ് ലഭിക്കാത്ത വർ സർവകലാശാലയുമായി ബന്ധപ്പെടണം.
▫️സർവകലാശാല പഠന വകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എൽ എൽ എം (സി ബി സി എസ് എസ് റെഗുലർ, സപ്ലിമെന്ററി) മെയ് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തര കടലാസുകളുടെ പുന:പരിശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ഡിസംബർ 4 വരെ ഓൺലൈനായി അപേക്ഷിക്കാം.
