പയ്യന്നൂരിൽ പൊലീസ് സംഘത്തിന് നേരെ സ്റ്റീൽ ബോംബ് എറിഞ്ഞ കേസിൽ ഡിവൈഎഫ്ഐ നേതാക്കൾക്ക് 20 വർഷം തടവ്
പയ്യന്നൂർ: പയ്യന്നൂരിൽ പൊലീസ് സംഘത്തിന് നേരെ സ്റ്റീൽ ബോംബ് എറിഞ്ഞ കേസ് ഡിവൈഎഫ്ഐ നേതാക്കളായ വി കെ നിഷാദ്, ടി സി വി നന്ദകുമാർ എന്നിവർക്ക് 20 വർഷം തടവ്. കൊലപാതകശ്രമം, സ്ഫോടകവസ്തു കൈ വശം വയ്ക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം ആണ് കേസ് ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി (10 വർഷം). രണ്ടര ലക്ഷം വീതം പിഴ അടയ്ക്കണം. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. വി കെ നിഷാദ് പയ്യന്നൂർ നഗരസഭയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ആണ്. ശിക്ഷ, വിധി പത്രിക സമർപ്പണത്തിന് ശേഷമായതിനാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാം. എന്നാൽ വിജയിച്ചാൽ രാജിവെക്കേണ്ടിവരും. അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട സംഘർഷങ്ങളുടെ ഭാഗമായി ആയിരുന്നു ബോംബേറ് . 2012 ഓഗസ്റ്റ് 1 നാണ് കേസ്. 2012 ഓഗസ്റ്റ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം. സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതിന് തൊട്ട് പിന്നാലെ വലിയ സംഘർഷം ഉടലെടുത്തിരുന്നു. അതിനിടെയാണ് എസ്ഐയും എഎസ്ഐയും സഞ്ചരിച്ച പൊലീസ് വാഹനത്തിന് നേരെ പ്രതികൾ ബോംബ് എറിഞ്ഞത്. വെള്ളൂർ വി.കെ. നിഷാദ് (35), വെള്ളൂർ അന്നൂരിലെ ടി.സി.വി. നന്ദകുമാർ (35), വെള്ളൂർ ആറാംവയലിലെ എ. മിഥുൻ (36), വെള്ളൂർ ആലിൻകീഴിൽ കുനിയേരിയിലെ കെ.വി. കൃപേഷ് (38) എന്നിങ്ങനെ നാലു പേരാണ് പ്രതിപട്ടികയിലുണ്ടായിരുന്നത്. രണ്ടുപേരെ കോടതി വിട്ടിരുന്നു.
