ശബരിമലയിലെ തിരക്ക്; ഒരു ദിവസം 5000 സ്‌പോട്ട് ബുക്കിങ് മാത്രം

Share our post

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് അനുവദിക്കുന്ന സ്‌പോട്ട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്തി. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം. നിലയ്ക്കല്‍, വണ്ടിപ്പെരിയാര്‍ കേന്ദ്രങ്ങളില്‍ മാത്രമായിരിക്കും സ്‌പോട്ട് ബുക്കിംഗ് ലഭ്യമാകുക. പമ്പ, എരുമേലി, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലെ സ്‌പോട്ട് ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. നവംബര്‍ 24 വരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശബരിമല ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ പരമാവധി വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിനുള്ള സ്ലോട്ട് ഉറപ്പാക്കി ദര്‍ശനം നടത്തണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു. അതേസമയം ശബരിമലയില്‍ ദര്‍ശനപുണ്യം തേടി തീര്‍ത്ഥാടക പ്രവാഹം തുടരുന്നു. മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട തുറന്ന ശേഷം ഇതുവരെ ദര്‍ശനം നടത്തിയത് മൂന്നര ലക്ഷത്തോളം ഭക്തര്‍. ഇന്നലെ സ്‌പോട്ട് ബുക്കിങ്ങിന് എത്തിയത് 14000ത്തില്‍ അധികം പേരാണ്. സ്‌പോട്ട് ബുക്കിങ് 5000 ആക്കുന്നതോടെ തീര്‍ഥാടകര്‍ കാത്തു നില്‍ക്കേണ്ടിവരും. മറ്റു ദിവസങ്ങളില്‍ ബുക്ക് ചെയ്തുകൊണ്ട് നേരത്തെ എത്തിയവര്‍ 28,000 ഓളം പേരാണ്. നിലവില്‍ ശബരിമല സന്നിധാനത്ത് പതിവു തിരക്ക് മാത്രമാന്‍ അനുഭവപ്പെടുന്നത്. ശബരിമലയില്‍ വെര്‍ച്യുവല്‍ ക്യൂവിലൂടെ എത്തുന്ന എല്ലാ ഭകതര്‍ക്കും സുഗമമായ ദര്‍ശനം ഉറപ്പാക്കുമെന്ന് പൊലീസ് അറിയിച്ചു. ബുക്ക് ചെയ്ത് എത്തുന്നവര്‍ക്ക് ദര്‍ശനം ലഭിച്ചില്ലങ്കില്‍ അത് പൊലീസിനെ ബോധിപ്പിച്ചാല്‍ പരിഹാരമുണ്ടാകും . സ്‌പോട്ട് ബുക്കിംഗ് വഴിയെത്തുന്ന തീര്‍ഥാടകര്‍ക്ക് ഇന്നുമുതല്‍ കര്‍ശന നിയന്ത്രണം ഉണ്ടാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!