ബൂത്തുകളിൽ വീഡിയോഗ്രഫി: ക്വട്ടേഷൻ ക്ഷണിച്ചു
തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ ബൂത്തുകളിൽ വീഡിയോഗ്രഫി സംവിധാനം ആവശ്യാനുസരണം സ്ഥാപിച്ച് പ്രവർത്തിപ്പിക്കുന്നതിന് വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. വിശദമായ ക്വട്ടേഷൻ നോട്ടീസ് കളക്ട്രേറ്റ് നോട്ടീസ് ബോർഡ്, താലൂക്ക് ലാൻഡ് ബോർഡ് ഓഫീസ് നോട്ടീസ് ബോർഡ് എന്നിവിടങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്വട്ടേഷൻ ലഭിക്കേണ്ട അവസാന തീയ്യതി: നവംബർ 24 വൈകിട്ട് മൂന്ന് മണി. ഫോൺ : 0497-2700645
