നാഷണൽ ലോക് അദാലത്ത് ഡിസംബർ 13 ന്
കണ്ണൂര്: ജില്ലയിലെ വിവിധ കോടതികളിൽ തീർപ്പാകാതെ കിടക്കുന്നതും നിലവിലുള്ളതുമായ സിവിൽ, മോട്ടോർ വാഹന നഷ്ടപരിഹാരം, സ്ഥലമേറ്റെടുത്തതുമായി ബന്ധപ്പെട്ട കേസുകൾ, കോടതികളിൽ എത്താത്ത തർക്കങ്ങൾ എന്നിവ പരിഗണിക്കുന്നതിന് സംസ്ഥാന നിയമ സേവന അതോറിറ്റി ഡിസംബർ 13ന് നാഷണൽ ലോക് അദാലത്ത് നടത്തുന്നു. അദാലത്തിൽ കേസുകൾ ഉൾപ്പെടുത്തുന്നതിന് അഭിഭാഷകർ മുഖേനെയോ ജില്ലാ, താലൂക്ക് നിയമ സേവന അതോറിറ്റി ഓഫീസുകൾ മുഖേനെയോ നവംബർ 21 നകം അപേക്ഷിക്കാം. ഫോൺ: 0490-2344666 (ജില്ലാ നിയമസേവന അതോറിറ്റി), 0490-2993328 (തലശ്ശേരി നിയമസേവന അതോറിറ്റി), 0497-2940455 (താലൂക്ക് നിയമസേവന അതോറിറ്റി), 0460-2996309(തളിപ്പറമ്പ് നിയമസേവന അതോറിറ്റി).
