തദ്ദേശ തിരഞ്ഞെടുപ്പ്; ആര് കീര്‍ത്തി കണ്ണൂര്‍ ജില്ലയിലെ പൊതു നിരീക്ഷക
കണ്ണൂർ: തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയിലെ പൊതുനിരീക്ഷകയായി ഐഎഫ്എസ് ഉദ്യോഗസ്ഥയായ ആര് കീര്‍ത്തിയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ചു. തിരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കുന്നതിനായി ജില്ലയിലെ ചെലവ് നിരീക്ഷകരേയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ചു. ഡെപ്യൂട്ടി സെക്രട്ടറി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥരെയാണ് ചെലവ് നിരീക്ഷകരായി നിയമിച്ചിട്ടുള്ളത്. നവംബര്‍ 25 മുതല്‍ അതത് ജില്ലയിലെ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയാണ് ചെലവ് നിരീക്ഷകരുടെ ഡ്യൂട്ടി. ചെലവ് നിരീക്ഷകര്‍: ഹരികുമാര്‍ ജി: പയ്യന്നൂര്‍ ബ്ലോക്ക്, കല്ല്യാശ്ശേരി ബ്ലോക്ക്, പയ്യന്നൂര്‍ നഗരസഭ. സുനില്‍ ദാസ് എസ്: തളിപ്പറമ്പ് ബ്ലോക്ക്, ആന്തൂര്‍ നഗരസഭ, തളിപ്പറമ്പ് നഗരസഭ, ശ്രീകണ്ഠാപുരം നഗരസഭ. ജോണ്‍ മനോഹര്‍ എ: ഇരിക്കൂര്‍ ബ്ലോക്ക്, ഇരിട്ടി ബ്ലോക്ക്, ഇരിട്ടി നഗരസഭ. ചന്ദ്രന് വി: പേരാവൂര്‍ ബ്ലോക്ക്, കൂത്തുപറമ്പ് ബ്ലോക്ക്, കൂത്തുപറമ്പ് നഗരസഭ. എ. ഷിബു: പാനൂര്‍ നഗരസഭ, തലശ്ശേരി നഗരസഭ, പാനൂര്‍ ബ്ലോക്ക്, തലശ്ശേരി ബ്ലോക്ക്. വൈ. അഹമ്മദ് കബീര്‍: എടക്കാട് േബ്ലാക്ക്, കണ്ണൂര്‍ ബ്ലോക്ക്. എന്‍. ശ്രീകുമാര്‍: കണ്ണൂര്‍ കോര്പറേഷന്. നിരീക്ഷകരുടെ വിവരങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റായ www.sec.kerala.gov.in ലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
