ആട് വളർത്തലിൽ പരിശീലനം
കണ്ണൂർ: തെക്കീബസാറിൽ ജില്ലാ ഹോമിയോ ആശുപത്രിക്കു സമീപം പ്രവർത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നവംബർ 21, 22 തീയതികളിൽ രാവിലെ 10.15 മുതൽ വൈകീട്ട് അഞ്ച് മണി വരെ ആട് വളർത്തലിൽ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നവംബർ 20 ന് വൈകീട്ട് നാല് മണിക്കകം പരിശീലന കേന്ദ്രത്തിൽ പേര് രജിസ്റ്റർ ചെയ്യണം. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 50 പേർക്കാണ് പ്രവേശനം. ഫോൺ: 0497 2763473.
